അസംഘടിതരും അവഗണിക്കപ്പെട്ടവരുമായ ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനുവേണ്ടിയാണ് 1986ല്‍ ഉപഭോക്തൃ സംരക്ഷണ നിയമം പാര്‍ലമെന്റ് പാസാക്കിയത്. രാജ്യത്തെ ഉപഭോക്തൃ പ്രസ്ഥാനങ്ങളുടെ സമ്മര്‍ദത്തിന്റെയും ജനകീയ പ്രക്ഷോഭങ്ങളുടെയും ഫലമായിരുന്നു ഈ നിയമത്തിന്റെ ജനനം. ഒരു പോസ്റ്റ്കാര്‍ഡില്‍ എഴുതിയ പരാതിയുടെ അടിസ്ഥാനത്തില്‍പോലും ഉപഭോക്താവിന് നീതിലഭിക്കുമെന്ന അവകാശവാദം ഇന്ന് നിരര്‍ഥകമാണ്. നിയമം പ്രാബല്യത്തിലായി കാലക്രമേണ പരാതി സമര്‍പ്പിക്കാന്‍ കോര്‍ട്ട്ഫീ ഏര്‍പ്പെടുത്തുകയും ഉപഭോക്തൃ ഫോറങ്ങള്‍ അഭിഭാഷകരുടെ പറുദീസകളായിമാറുകയും...
   പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിന്റെ വൈസ്‌പ്രസിഡന്റായി മോഴിക്കൽ സുബൈദ തെരഞ്ഞെടുക്കപ്പെട്ടു. വൈസ്‌പ്രസിഡന്റായിരുന്ന വെട്ടശ്ശേരി മറിയുമ്മ രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പു നടന്നത്. നിയുക്ത വൈസ്‌പ്രസിഡന്റിന് 12 വോട്ടുകൾ ലഭിച്ചപ്പോൾ എതിർ സ്ഥാനാർത്ഥിയായ ഷമീന സാദിഖിന് മൂന്ന് വോട്ടുകളാണു ലഭിച്ചത്. ഒന്നാം വാർഡായ വള്ളുവമ്പ്രത്തു നിന്ന് വിജയിച്ച സുബൈദ ആദ്യമായാണു പഞ്ചായത്തു ഭരണസമിതിയിലെത്തുന്നത്.      ആകെ 19 വാർഡുകളാണ് പൂക്കോട്ടൂർ...
പൂക്കോട്ടൂർ ഹയർ സെക്കന്ററി സ്കൂളിലെ എസ്. സി. എസ്. ടി വിദ്യാർത്ഥികൾക്കുള്ള സൈക്കിൾ വിതരണം സ്കൂൾ പി. ടി. എ. വൈസ് പ്രസിഡന്റ് കൊടക്കാടൻ സലീമിന്റെയും അദ്ധ്യാപകരുടെയും സാന്നിദ്ധ്യത്തിൽ പി. ടി. എ. പ്രസിഡന്റും കാലിക്കറ്റ് യൂനിവേർസിറ്റി സിൻഡിക്കേറ്റ് മെമ്പറുമായ ടി. വി. ഇബ്രാഹിം വിതരണം ചെയ്തു. നേരത്തേ നിശ്ചയിച്ചിരുന്ന സൈക്കിൾ വിതരണം ചില സാങ്കേതിക സാമ്പത്തിക പ്രശ്നങ്ങൾ നിമിത്തം ഇന്നത്തേക്കു (2/4/2012) മാറ്റി വെക്കുകയായിരുന്നു. വിതരണത്തിനു തയ്യാറായി...
ഇന്നലത്തെ (13/3/12) പത്രങ്ങളിൽ മലപ്പുറം പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ വനിതാ വൈസ് പ്രസിഡന്റിന്റെ രാജിവാർത്ത ഉണ്ടായിരുന്നല്ലോ. ഇതിൽ മാധ്യമത്തിൽ എസ്.ഡി.പി.ഐ. പ്രവർത്തകനായ നവാസിന്റെ പേരും പരാമർശിച്ചുകണ്ടു. അതുകൊണ്ടുതന്നെ നവാസ് എന്ന ആ വ്യക്തിയുടെ വിശദീകരണവും ആവശ്യമാണെന്നു തോന്നി. അതാണ് ചുവടെ രേഖപ്പെടുത്തിയിരിക്കുന്നത്.ഞാൻ നവാസ്.പൂക്കോട്ടൂർ പഞ്ചായത്തിലെ വിവരാവകാശക്കൂട്ടായ്മയിലെ പ്രവർത്തകനാണ്. കേരളാ ലീഗൽ സർവ്വീസ് അതോറിറ്റിയിൽ പാരാ ലീഗൽ വോളന്റിയറുമാണ്. എസ്.ഡി.പി.ഐ പൂക്കോട്ടൂർ ഘടകത്തിലും പ്രവർത്തിക്കുന്നു.പഞ്ചായത്തിലും മറ്റു സർക്കാർ...
വിവരാവകാശ നിയമത്തില്‍ അപേക്ഷകള്‍ ആവശ്യമെന്നോ അനാവശ്യമോ ആയി തരംതിരിക്കാറില്ല. ആദ്യമായാണ്‌ പ്രധാനമന്ത്രി തരംതിരിക്കലിനെ പിന്താങ്ങുന്നത്. ഇനിമുതല്‍ കൂടുതല്‍ അപേക്ഷകള്‍ നല്‍കുന്നവരെ അനാവശ്യ അപേക്ഷകന്‍ എന്ന് മുദ്രകുത്താന്‍ സാധ്യതയുണ്ട്.http://pib.nic.in/newsite/erelease.aspx?relid=0Prime Minister’s Address at the 6th Annual Convention of Information CommissionersThe Prime Minister, Dr. Manmohan Singh, addressed the 6th Annual Convention of Information Commissioners in New Delhi today. The following is the text of the Prime Minister’s...
ലോകത്ത് ആകെ നടക്കുന്ന റോഡപകടങ്ങളിൽ നാൽപ്പതു ശതമാനവും നടക്കുന്നത് ഇന്ത്യയിലാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടക്ക് ഇന്ത്യയിൽ മാത്രം റോഡപകടങ്ങളിൽ മരണമടഞ്ഞവരുടെ എണ്ണം 1,18,000 കവിയും. ഇത് ഔദ്യോഗിക രേഖയനുസരിച്ചുള്ള കണക്കാണ്. അനൗദ്യോഗിക കണക്കനുസരിച്ച് എണ്ണം ഇനിയും ഭീകരമാവും. ഇതനുസരിച്ച് ശ്രദ്ധിച്ചാൽ ലോകത്തിൽ ആകെ നടക്കുന്ന റോഡപകട മരണങ്ങളിൽ പകുതിയോളം ഇന്ത്യയിലാണ് നടക്കുന്നതെന്നു കാണാം. ഗതാഗത നിയമങ്ങൾ ലേണിംഗ് ടെസ്റ്റുവേണ്ടിയുള്ളതാക്കിയൊതുക്കി ഡ്രൈവർമാർ...
സേവനം യഥാസമയം നല്‍കിയില്ലെങ്കില്‍ ഉദ്യോഗസ്ഥന് പിഴയും നടപടിയുംതിരുവനന്തപുരം: വിവരാവകാശ നിയമ മാതൃകയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സേവനാവകാശ നിയമത്തില്‍ സര്‍ക്കാര്‍ സേവനം യഥാസമയം നല്‍കിയില്ലെങ്കില്‍ ഉദ്യോഗസ്ഥന് പിഴയും അച്ചടക്ക നടപടിയും ശിക്ഷയായി വ്യവസ്ഥ ചെയ്യുന്നു. സര്‍ക്കാര്‍ സേവനം പൗരന്റെ അവകാശമാക്കുന്ന ഈ നിയമം സിവില്‍ സര്‍വീസിന്റെ മുഖഛായ തന്നെ മാറ്റുമെന്നാണ് കരുതുന്നത്. സേവനാവകാശ നിയമത്തിന്റെ കരടിന് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിവരുന്നു.മഹാരാഷ്ട്രയില്‍ സേവനാവകാശ നിയമം കഴിഞ്ഞ വര്‍ഷം പാസാക്കിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍...
ഈ കൂട്ടായ്മയുടെ സംഘാടനത്തില്‍ പ്രധാന സഹായിയായി ഈമെയില്‍ കൂട്ടായ്മയിലൂടെ പ്രവര്‍ത്തിച്ചിരുന്ന നമ്മുടെ പ്രിയപ്പെട്ട എന്‍ പി 09/01/2011ന് ഹൃദയ സംബന്ധമായ അസുഖം മൂലം നിര്യാതനായി.അങ്കിള്‍ എന്ന അപരനാമത്തില്‍ ഉപഭോക്താവ് (http://upabhokthavu.blogspot.com/), സര്‍ക്കാര്‍ കാര്യം (http://sarkkaarkaryam.blogspot.com/) എന്നീ ബ്ലോഗുകളില്‍ മറ്റുള്ളവര്‍ക്ക് പ്രയോജനപ്രദമായ ധാരാളം പോസ്റ്റുകള്‍ എഴുതിയിട്ടുണ്ട്. 1986 –ല്‍ ഇദ്ദേഹവും മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്ന...
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വിപ്ലവകരമായ നിയമമായ വിവരാവകാശ നിയമത്തിന്റെ കഴുത്തറത്ത് കൊല്ലാന്‍ അതിന്റെ കരട് തയ്യാറാക്കുമ്പോള്‍ തന്നെ ശ്രമം തുടങ്ങിയതാണ്. അഴിമതിക്കാരുടെ ഉറക്കം കെടുത്തുന്ന,ഭരണസംവിധാനത്തെ എറ്റവും സുതാര്യ മാക്കുന്ന ഈ നിയമത്തിന്റെ സദ്ഫലങ്ങള്‍ അഞ്ചുവര്‍ഷം കൊണ്ടു തന്നെ ജനങ്ങള്‍ക്ക് അനുഭവവേദ്യമായിട്ടുണ്ട്.അതിന്റെ ശക്തി ഭരണാധികാരികളെ വിറപ്പിച്ചിട്ടുണ്ട്.അതുകൊണ്ട് തന്നെയാണു, നിയമത്തെ കൂടുതല്‍ ശക്തിപ്പെടുത്താനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പുറത്തിറക്കിയ ചട്ടങ്ങളുടെ കരട് വിവരാവകാശ നിയമത്തിന്റെ നട്ടെല്ലു തന്നെ...
വിവരാവകാശ നിയമത്തിന്റെ ഫലപ്രദമായ വിനിയോഗത്തിന് ന്യൂഡല്‍ഹിയിലെ പബ്ലിക് കോസ് റിസര്‍ച്ച് ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ദേശീയ അവാര്‍ഡ് ഔട്ട്‌ലുക്ക് വാരിക റിപ്പോര്‍ട്ടര്‍ സൈകര്‍ ദത്തക്ക് ലഭിച്ചു. ബസുമതി അരിക്ക് ഏര്‍പ്പെടുത്തിയ കയറ്റുമതി നിരോധം മറികടന്ന് സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ സ്വകാര്യ കമ്പനികള്‍ നടത്തിവന്ന പകല്‍ക്കൊള്ള പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ടുകളാണ് പുരസ്കാരത്തിനു പരിഗണിച്ചത്. കയറ്റുമതി നിരോധന നിയമത്തില്‍ നിന്ന് ദരിദ്ര ആഫ്രിക്കന്‍...

ഭരിക്കപ്പെടുന്ന ജനത്തോട് സമാധാനം പറയാന്‍ ബാധ്യതപ്പെട്ടതും, പൊതുസ്ഥാപനങ്ങളിലെ അഴിമതി തടയാനും സുതാര്യത ഉറപ്പുവരുത്താനും നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതാണ് വിവരാവകാശ നിയമം - 2005”

ഈ നിയമം എങ്ങനെ പ്രവര്‍ത്തിക്കുന്നു

കോടതികള്‍, കമ്മീഷനുകള്‍, ട്രിബ്യൂണലുകള്‍ തുടങ്ങിയവ പോലെ പ്രത്യക്ഷത്തില്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ നിയമത്തിനോ ഇതിലെ ഉത്തരവാദപ്പെട്ട സ്ഥാപനത്തിനോ കഴിയുകയില്ല. എന്നാല്‍ നിയമപരമായ ചുമതലകള്‍ ചെയ്യേണ്ട ഉദ്യോഗസ്ഥരെക്കൊണ്ട് ആ ചുമതല നിര്‍വ്വഹിപ്പിക്കലാണ് ഈ നിയമം കൊണ്ട് സാധിക്കുന്നത്.

വിവരാവകാശ നിയമപ്രകാരം കേരളത്തില്‍ ഇതുവരെ ശിക്ഷിക്കപ്പെട്ടവര്‍

ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി, തദ്ദേശ വകുപ്പ് ജോയിന്റ് സെക്രട്ടറി, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, ഡി. എം. ഒ., വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, തഹസില്‍‌ദാര്‍, ഡി. ഇ. ഒ. മാര്‍ (4), വില്ലേജ് ഓഫീസര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ (20) തുടങ്ങി 81 പേരാണ് പിഴശിക്ഷക്ക് വിധേയരായത്. വകുപ്പുതല നടപടികള്‍ക്ക് വിധേയരായത് എട്ടു പേരാണ്. അപേക്ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി ശിക്ഷിക്കപ്പെട്ടത് നാലു പേരാണ്.