പൂക്കോട്ടൂർ ഹയർ സെക്കന്ററി സ്കൂളിലെ എസ്. സി. എസ്. ടി വിദ്യാർത്ഥികൾക്കുള്ള സൈക്കിൾ വിതരണം സ്കൂൾ പി. ടി. എ. വൈസ് പ്രസിഡന്റ് കൊടക്കാടൻ സലീമിന്റെയും അദ്ധ്യാപകരുടെയും സാന്നിദ്ധ്യത്തിൽ പി. ടി. എ. പ്രസിഡന്റും കാലിക്കറ്റ് യൂനിവേർസിറ്റി സിൻഡിക്കേറ്റ് മെമ്പറുമായ ടി. വി. ഇബ്രാഹിം വിതരണം ചെയ്തു. നേരത്തേ നിശ്ചയിച്ചിരുന്ന സൈക്കിൾ വിതരണം ചില സാങ്കേതിക സാമ്പത്തിക പ്രശ്നങ്ങൾ നിമിത്തം ഇന്നത്തേക്കു (2/4/2012) മാറ്റി വെക്കുകയായിരുന്നു.

വിതരണത്തിനു തയ്യാറായി രണ്ടു ദിവസം മുമ്പുതന്നെ എത്തിയ സൈക്കിളുകൾ വിതരണത്തിനെടുക്കുമ്പോഴാണ് ഒട്ടേറെ അപാകതകളുള്ളതായി വിദ്യാർത്ഥികളുടെ ശ്രദ്ധയിൽപ്പെട്ടത്. അവശ്യം വേണ്ട ഗുണമേന്മയോ അത്യാവശ്യ ഫിറ്റിംഗ്സുകളോ സൈക്കിളിൽ ഉണ്ടായിരുന്നില്ല. സ്കൂളിലെ പ്രധാനദ്ധ്യാപകനും സൈക്കിൾ വിതരണ ഏജൻസിയും തമ്മിലുണ്ടാക്കിയ സാമ്പത്തിക അഴിമതിയെത്തുടർന്നാണ് അവശ്യ ഫിറ്റിംഗ്സുകളൊഴിവാക്കി വിതരണത്തിനെത്താൻ കാരണമായി പറയപ്പെടുന്നത്. തുടർന്ന് വിദ്യാർത്ഥികൾ പരാതിപറഞ്ഞതിനെത്തുടർന്ന് ചില അദ്ധ്യാപകരും പി. ടി. എ.യിലെ ചില അംഗങ്ങളും നടത്തിയ ഇടപെടലിൽ പ്രശ്നം രമ്യമായി തീരുമാനത്തിലെത്തുകയായിരുന്നു. സാമ്പത്തിക ക്രമക്കേടുകൾ പരിഹരിച്ച് അവശ്യ ഫിറ്റിംഗ്സുകൾ നടത്തിയതിനു ശേഷമാണ് സൈക്കിൾ വിതരണം നടന്നത്.


ജില്ലയിലെ മറ്റു സ്കൂളുകളിൽ വളരെ നേരത്തേതന്നെ ജനപ്രതിധികളുടേയും സാംസ്കാരിക നായകന്മാരുടേയും സാന്നിദ്ധ്യത്തിൽ സൈക്കിൾ വിതരണം നടത്തിയപ്പോൾ ഇവിടെ മാത്രം വിതരണത്തിന് അലംഭാവം കാട്ടിയത് പ്രധാനാദ്ധ്യാപകന് അഴിമതി നടത്താനാണെന്ന രക്ഷകർത്താക്കളുടെ സംശയത്തിന് ബലം നൽകുന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ. സ്കൂളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളും അക്കാഡമിക് പ്രവർത്തനങ്ങളും പി. ടി. എ. അംഗങ്ങൾ എല്ലാരും പലപ്പോഴും അറിയാറില്ല എന്നതും അത് സ്വകാര്യ ലാഭത്തിനു വേണ്ടി ഏതാനും പേരുടെ സ്വത്തുപോലെ കൈകാര്യം ചെയ്യപ്പെടുന്നു എന്നതുമായ ആക്ഷേപങ്ങൾ നിലനിൽക്കുമ്പോഴും ഈ വർഷത്തെ അവസാന സ്കൂൾ ദിനത്തിലെങ്കിലും സൈക്കിൾ കിട്ടിയതിന്റെ ആവേശത്തിമിർപ്പിലാണ് വിദ്യാർത്ഥികൾ. ഈ വർഷം ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിലും അടുത്തവർഷമെങ്കിലും ഉപയോഗിക്കാനാവുമെന്നതിൽ സന്തോഷമുണ്ടെന്ന് വിദ്യാർത്ഥികൾ അറിയിച്ചു.


ഭരിക്കപ്പെടുന്ന ജനത്തോട് സമാധാനം പറയാന്‍ ബാധ്യതപ്പെട്ടതും, പൊതുസ്ഥാപനങ്ങളിലെ അഴിമതി തടയാനും സുതാര്യത ഉറപ്പുവരുത്താനും നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതാണ് വിവരാവകാശ നിയമം - 2005”

ഈ നിയമം എങ്ങനെ പ്രവര്‍ത്തിക്കുന്നു

കോടതികള്‍, കമ്മീഷനുകള്‍, ട്രിബ്യൂണലുകള്‍ തുടങ്ങിയവ പോലെ പ്രത്യക്ഷത്തില്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ നിയമത്തിനോ ഇതിലെ ഉത്തരവാദപ്പെട്ട സ്ഥാപനത്തിനോ കഴിയുകയില്ല. എന്നാല്‍ നിയമപരമായ ചുമതലകള്‍ ചെയ്യേണ്ട ഉദ്യോഗസ്ഥരെക്കൊണ്ട് ആ ചുമതല നിര്‍വ്വഹിപ്പിക്കലാണ് ഈ നിയമം കൊണ്ട് സാധിക്കുന്നത്.

വിവരാവകാശ നിയമപ്രകാരം കേരളത്തില്‍ ഇതുവരെ ശിക്ഷിക്കപ്പെട്ടവര്‍

ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി, തദ്ദേശ വകുപ്പ് ജോയിന്റ് സെക്രട്ടറി, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, ഡി. എം. ഒ., വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, തഹസില്‍‌ദാര്‍, ഡി. ഇ. ഒ. മാര്‍ (4), വില്ലേജ് ഓഫീസര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ (20) തുടങ്ങി 81 പേരാണ് പിഴശിക്ഷക്ക് വിധേയരായത്. വകുപ്പുതല നടപടികള്‍ക്ക് വിധേയരായത് എട്ടു പേരാണ്. അപേക്ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി ശിക്ഷിക്കപ്പെട്ടത് നാലു പേരാണ്.