ലോകത്ത് ആകെ നടക്കുന്ന റോഡപകടങ്ങളിൽ നാൽപ്പതു ശതമാനവും നടക്കുന്നത് ഇന്ത്യയിലാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടക്ക് ഇന്ത്യയിൽ മാത്രം റോഡപകടങ്ങളിൽ മരണമടഞ്ഞവരുടെ എണ്ണം 1,18,000 കവിയും. ഇത് ഔദ്യോഗിക രേഖയനുസരിച്ചുള്ള കണക്കാണ്. അനൗദ്യോഗിക കണക്കനുസരിച്ച് എണ്ണം ഇനിയും ഭീകരമാവും. ഇതനുസരിച്ച് ശ്രദ്ധിച്ചാൽ ലോകത്തിൽ ആകെ നടക്കുന്ന റോഡപകട മരണങ്ങളിൽ പകുതിയോളം ഇന്ത്യയിലാണ് നടക്കുന്നതെന്നു കാണാം.

ഗതാഗത നിയമങ്ങൾ ലേണിംഗ് ടെസ്റ്റുവേണ്ടിയുള്ളതാക്കിയൊതുക്കി ഡ്രൈവർമാർ തങ്ങളുടെ വാഹനങ്ങൾ പൊതുനിരത്തുകളിലേയ്കിറക്കുമ്പോൾ അവരുടെ അശ്രദ്ധമായ ഡ്രൈവിംഗ് വിളയാട്ടത്തിന് മരണവർത്താനത്തിൽ ഒന്നാംപ്രതിസ്ഥാനം ചാർത്തിക്കൊടുക്കേണ്ടിവരുന്നു. റോഡിന്റെ നിർമ്മാണപ്പിഴവ്, വാഹനപ്പെരുപ്പം, പെരുകുന്ന ജനസംഖ്യാനിരക്ക് മുതലായവയ്ക്ക് തുടർസ്ഥാനങ്ങളേ കൽപ്പിക്കാനാവുന്നുള്ളൂ. ഇന്ത്യയിൽ അപകടങ്ങളുടെ നിരക്ക് മുമ്പ് നഗര പ്രദേശങ്ങളീലാണ് കൂടുതൽ കണ്ടിരുന്നതെങ്കിലും ഇപ്പോൾ ഗ്രാമപ്രദേശങ്ങളിലും ഗണ്യമായ വർദ്ധനവു രേഖപ്പെടുത്തിക്കാണുന്നുണ്ട്. അപകടങ്ങളുടെ എണ്ണത്തിൽ ഓരോവർഷം കഴിയുമ്പോഴും കാര്യമായ വർദ്ധന ഉണ്ടാവുന്നില്ലങ്കിലും മരണനിരക്കിൽ ഭീമമായ വർദ്ധനവ് ഓരോ വർഷവും രേഖപ്പെടുത്തുന്നുണ്ട്.

മുന്നിലുള്ള വാഹനത്തെ അശ്രദ്ധമായി മറികടക്കുമ്പോഴുണ്ടാവുന്ന അപകടങ്ങൾ നമ്മുടെ റോഡുകളിൽ വിലപ്പെട്ട ജീവൻ നഷടപ്പെടുത്തലിനു പലവുരു പ്രധാന കാരണമാവുമ്പോഴും കേവലം ഒന്നോരണ്ടോ മിനിട്ടു ലാഭിക്കാനുള്ള മരണപ്പാച്ചിലിനു കുറവു കാണുന്നില്ല. ഇവിടെ ജീവന്റെ വിലയെക്കുറിച്ചുള്ള ചിന്തകൾ മന:പൂർവ്വം മറക്കുന്നുവെന്നുവേണം കരുതാൻ. വാഹനാപകട മരണനിരക്ക് അതിവേഗം വളരുന്ന സംസ്ഥാനമായി കേരളം മാറുന്നത് ഇനിയും നാം ഗൗരവത്തിൽ കണ്ടിട്ടില്ലെന്നു തോന്നുന്നു. ഒന്നാം സ്ഥാനമുറപ്പിക്കാനെന്നവണ്ണമാണ് അപകടനിരക്ക് അനുദിനം കൂടുന്നത്. 2009 വർഷത്തിൽ മാത്രം കേരളത്തിൽ മൂവായിരത്തി നാനൂറോളം പേർ വിവിധ റോഡപകടങ്ങളിൽ മരണമടഞ്ഞിട്ടുണ്ട്. തലസ്ഥാന ജില്ലയിൽ മാത്രം 400 മരണങ്ങളാണ് ആ വർഷം റിപ്പോർട്ടുചെയ്യപ്പെട്ടത്. 2010 വർഷത്തിലാകട്ടെ കേരളത്തിലാകമാനം 3950 പേരാണ് വിവിധ റോഡപകടങ്ങളിൽ കൊല്ലപ്പെട്ടത്. 2008-11 കാലയളവിൽ 13080 വിലപ്പെട്ട ജീവനുകൾ നമ്മുടെ പൊതു നിരത്തുകളിൽ പൊലിഞ്ഞപ്പോൾ 140803 പേർക്ക് പ്രസ്തുത അപകടങ്ങളിൽ സാരമായി പരിക്കേറ്റു.

റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവരെ യഥാസമയം ആശുപത്രിയിലെത്തിക്കാൻ കഴിയാത്തത് മരണനിരക്ക് കൂടാൻ പ്രധാനമായും കാരണമായിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവർ പിന്നീട് നിയമക്കുരുക്കുകളിൽ അകപ്പെടുമെന്ന ഒരു ബോധം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടാതെ മാറിനിൽക്കാൻ ഒരു വിഭാഗത്തെ പ്രേരിപ്പിക്കുന്നുണ്ട്. ഗതാഗതനിയമങ്ങൾ ലേണിംഗ്ടെസ്റ്റിനു മാത്രമുള്ളതല്ലെന്നു മനസ്സിലാക്കി ഡ്രൈവു ചെയ്യുകയും അപകടത്തിൽപ്പെടുന്നവരെ യഥാസമയം ആശുപത്രിയിലെത്തിക്കുകയും ചെയ്താൽത്തന്നെ മരണനിരക്കിന് ഗണ്യമായ കുറവുണ്ടാകും.









സാമൂഹ്യസേവനരംഗത്ത് ഏറ്റവും ത്വരിതവേഗതയിൽ നടക്കേണ്ട പ്രവർത്തനങ്ങളായ റോഡപകടക്കേസുകളിൽ ജനങ്ങൾക്കുള്ള കാഴ്ച്ചപ്പാട് മാറേണ്ടകാലം അതിക്രമിച്ചിട്ടുണ്ട്. ആരും എപ്പോഴും ചെന്നെത്താവുന്ന ഈ പ്രതിസന്ധിയിൽ സഹജീവികളെ സേവിക്കാൻ മടികാണിക്കുന്നത് ബുദ്ധിയാണെന്നു തോന്നുന്നില്ല. ഇവിടെയാണ് റോഡപകടങ്ങളിൽപ്പെട്ടവർക്ക് എല്ലാ സഹായവും ത്വരിതവേഗതയിൽ ചെയ്യാനും അവരുടെ ജീവനെ കാക്കാനും മതിയായ സംരക്ഷണം കൊടുക്കാനും ഉതകുംവിധത്തിൽ പ്രവർത്തിയ്ക്കുന്ന "റാഫി"ന്റെ പ്രവർത്തനങ്ങളെ നാം കാണേണ്ടവിധം കാണേണ്ടത്. കഴിഞ്ഞ വർഷം 32 രാജ്യങ്ങളിൽ റാഫ് പദ്ധതി നടപ്പായിരുന്നെങ്കിൽ ഈ വർഷം ഇന്ത്യക്കു പുറമേ അറബ്, ആഫ്രിക്കൻ, ഏഷ്യൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലടക്കം 49 രാജ്യങ്ങളിലേയ്ക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ റാഫിനു കഴിഞ്ഞിട്ടുണ്ട്. ലോകവ്യാപകമായി സ്തുത്യർഹമായ സേവനം കാഴ്‌ചവയ്ക്കുകയും മറ്റുള്ളവരെ അതിനു പ്രേരിപ്പിയ്ക്കുകയും ആവശ്യമായ പരിശീലനം നൽകുകയുമൊക്കെ നിരന്തരം ചെയ്തുകൊണ്ടിരിക്കുന്ന "റാഫി"ന്റെ പ്രവർത്തനങ്ങൾ നമ്മുടെ നാട്ടിലും തുടങ്ങാൻ സാധിച്ചതിൽ നമുക്ക് അഭിമാനിക്കാം. റാഫിന്റെ സേവനമനസ്സിന്റെ ഉടമകളായി നമുക്ക് ഓരോരുത്തർക്കും മാറാം.


ഭരിക്കപ്പെടുന്ന ജനത്തോട് സമാധാനം പറയാന്‍ ബാധ്യതപ്പെട്ടതും, പൊതുസ്ഥാപനങ്ങളിലെ അഴിമതി തടയാനും സുതാര്യത ഉറപ്പുവരുത്താനും നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതാണ് വിവരാവകാശ നിയമം - 2005”

ഈ നിയമം എങ്ങനെ പ്രവര്‍ത്തിക്കുന്നു

കോടതികള്‍, കമ്മീഷനുകള്‍, ട്രിബ്യൂണലുകള്‍ തുടങ്ങിയവ പോലെ പ്രത്യക്ഷത്തില്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ നിയമത്തിനോ ഇതിലെ ഉത്തരവാദപ്പെട്ട സ്ഥാപനത്തിനോ കഴിയുകയില്ല. എന്നാല്‍ നിയമപരമായ ചുമതലകള്‍ ചെയ്യേണ്ട ഉദ്യോഗസ്ഥരെക്കൊണ്ട് ആ ചുമതല നിര്‍വ്വഹിപ്പിക്കലാണ് ഈ നിയമം കൊണ്ട് സാധിക്കുന്നത്.

വിവരാവകാശ നിയമപ്രകാരം കേരളത്തില്‍ ഇതുവരെ ശിക്ഷിക്കപ്പെട്ടവര്‍

ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി, തദ്ദേശ വകുപ്പ് ജോയിന്റ് സെക്രട്ടറി, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, ഡി. എം. ഒ., വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, തഹസില്‍‌ദാര്‍, ഡി. ഇ. ഒ. മാര്‍ (4), വില്ലേജ് ഓഫീസര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ (20) തുടങ്ങി 81 പേരാണ് പിഴശിക്ഷക്ക് വിധേയരായത്. വകുപ്പുതല നടപടികള്‍ക്ക് വിധേയരായത് എട്ടു പേരാണ്. അപേക്ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി ശിക്ഷിക്കപ്പെട്ടത് നാലു പേരാണ്.